ആലപ്പുഴ : മീനമാസ അമാവാസിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ വിശേഷാൽ പിതൃ പൂജകളും,അന്നദാനവും ഉണ്ടായിരിക്കും. രാവിലെ 7.30ന് പിതൃബലി, 9മുതൽ വിശേഷാൽ തിലഹോമം,12 .15 ന് സായൂജ്യപൂജ, പിതൃ പൂജ.രാവിലെയും,ഉച്ചയ്ക്കും അന്നദാനവും ഉണ്ടാകും.

വിഷു ദിവസം പുലർച്ചെ 4.30 ന് വിഷുക്കണി ദർശനം, വിഷുക്കൈനീട്ടം വിതരണം,5 മുതൽ 1008 നാളികേരത്തിന്റെ മഹാ ഗണപതി ഹോമം,6.30 ന് ശീവേലി,11.30 ന് നവകം,12 ന് വിഷുസദ്യ. വൈകുന്നേരം 7 ന് ഫ്യൂഷൻ കൈകൊട്ടിക്കളി. കണ്ണ മംഗലത്ത് ഇല്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി യുടെ മുഖ്യ കാർമികത്വത്തിൽ,കുര്യാറ്റുപുറത്തില്ലത്ത് യദു കൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ പൂജകൾക്ക് സഹ കാർമികത്വം വഹിക്കും.