കായംകുളം : സിയാദ് വധക്കേസിൽ കായംകുളം നഗരസഭയിലെ മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ കാവിൽ നിസാമിനെ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ്- 3 സീന വെറുതെവിട്ടു. കേസിൽ മൂന്നാം പ്രതിയായിരുന്നു നിസാം.
കായംകുളം എം.എസ്.എം സ്കൂളിന് സമീപം വെച്ച് സിയാദിനെ വെറ്റ മുജീബും മറ്റൊരു പ്രതിയായ ഷഫീക്കും ചേർന്ന് കൊലപ്പെടുത്തിയശേഷം വെറ്റ മുജീബ് കോയ്യിക്കൽപടി ജംഗ്ഷനിൽ എത്തിയെന്നും അവിടെ നിന്നും കൊലക്കേസിലെ പ്രതി ആണെന്നുള്ള അറിവോടെ മുജീബിനെ തന്റെ സ്കൂട്ടറിൽ കയറ്റി രക്ഷപ്പെടുത്തിതെന്നുമായിരുന്നു നിസാമിനെതിരെയുള്ള കേസ്.

രാഷ്ട്രീയ കാരണങ്ങളാൽ നിസാമിനെ മൂന്നാം പ്രതിയായി കേസിൽ ഉൾപെടുത്തിയതാണെന്ന് പ്രതിഭാഗം തർക്കം ഉന്നയിക്കുകയായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ എസ്.ഗണേഷ് കുമാർ, ആർ.കെ. രാകേഷ്, പി.എസ്. സമീർ എന്നിവർ ഹാജരായി.