മാവേലിക്കര: ഭാരതീയ അഭിഭാഷക പരിഷത്ത് വാർഷിക സംസ്ഥാന കൗൺസിൽ യോഗം ഇന്ന് രാവിലെ 10ന് മാവേലിക്കര പുന്നമൂട് ജീവാരാം ബഥനി ആശ്രമത്തിൽ നടക്കും. ആർ.എസ്.എസ് ദക്ഷിണ ക്ഷേത്ര പ്രചാരക്‌ പി.എൻ.ഹരികൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.എം.രാജേന്ദ്രകുമാർ അദ്ധ്യക്ഷനാവും. സ്വാഗതസംഘം ചെയർമാൻ അഡ്വ.അനിൽ വിളയിൽ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.അരുൾ നന്ദിയും പറയും.തുടർന്ന് നടക്കുന്ന സംഘടനാ സഭയിൽ ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി അഡ്വ.ബി.അശോക് നേതൃത്വം നൽകും. പ്രമേയ സഭയിൽ സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.എം.എസ്.കിരൺ അദ്ധ്യക്ഷനാവും .അധിവക്താ പരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ആർ.രാജേന്ദ്രൻ സമാപന പ്രഭാഷണം നടത്തും.വിവിധ സഭകളിൽ അഡ്വ.കെ.ഹരിദാസ്, അഡ്വ.പി, കെ വിജയകുമാർ, അഡ്വ.സതീഷ് പത്മനാഭൻ, അഡ്വ.പി.മുരളീധരൻ, അഡ്വ.സേതുലക്ഷമി തുടങ്ങിയവർ സംസാരിക്കും.