ആലപ്പുഴ: വേനലവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാസപ്രദവുമാക്കാനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. നിലവിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ, കായിക അദ്ധ്യാപകർ, കായിക മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

യോഗത്തിൽ ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് അർജുന പി.ജെ.ജോസഫ്, സെക്രട്ടറി പ്രദീപ്കുമാർ
തുടങ്ങിയവർ പങ്കെടുത്തു.