a

മാവേലിക്കര: ലോക്സഭ മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ മാവേലിക്കര നിയോജക മണ്ഡലതല സ്വീകരണ പരിപാടി ആരംഭിച്ചു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ് സ്വീകരണ പരിപാടി വലിയപെരുമ്പുഴയിൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എസ്.അമൃതേശ്വരൻ അദ്ധ്യക്ഷനായി. എം.മുരളി, കോശി.എം.കോശി, ജോൺസൺ എബ്രഹാം, കെ.ആർ.മുരളീധരൻ, കെ.സണ്ണിക്കുട്ടി, കെ.ഗോപൻ, അനിവർഗീസ്, നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, അലക്സ് മാത്യു, എം.ആർ.രാമചന്ദ്രൻ, കണ്ടിയൂർ അജിത്ത്, വർഗീസ് പോത്തൻ, ജസ്റ്റിൻസൺ പാട്രിക്, അജയൻ തൈപ്പറമ്പിൽ, ശാന്തി അജയൻ എന്നിവർ സംസാരിച്ചു. വലിയ പെരുമ്പുഴയിൽ നിന്ന് ആരംഭിച്ച സ്വീകരണ പരിപാടിക്ക് മാവേലിക്കര മുൻസിപ്പാലിറ്റി, തെക്കേക്കര, തഴക്കര, ചുനക്കര, നൂറനാട് പഞ്ചായത്തുകളിലെ 35 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. നൂറനാട് ആഞ്ഞലിമൂട്ടിൽ സ്വീകരണ പരിപാടി സമാപിച്ചു.