a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിലെ ഈ വർഷത്തെ അശ്വതി മഹോത്സവം 9ന് ക്ഷേത്ര അവകാശികളായ 13 കരകളുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെയും, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ചുക്കൊണ്ട്‌ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

അശ്വതി കെട്ടുകാഴ്ചകൾ 20 അടിയിൽ താഴെ മാത്രം ഉയരമുള്ള കെട്ടുകാഴ്ചകൾ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. കെട്ടുകാഴ്ച്ചയോടൊപ്പം ഡി.ജെ, നാസിക് ഡോൾ, തമ്പോലം, കൊടികൾ എന്നിവ കർശനമായി നിരോധിച്ചു. കെട്ടുകാഴ്ചകൾ കുതിര , തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി, ആന, എന്നീ കെട്ടുരുപ്പടികൾ മാത്രമേ അനുവദിക്കുകയുള്ളു. ഫ്ലോട്ടുകളും കെട്ടുകാഴ്ച നിർമ്മാണത്തിന്റെ പേരിൽ പൊതു ജനങ്ങളിൽ നിന്നുള്ള സാമ്പത്തിക പിരിവും അനുവദിക്കില്ല. പൊതു ഗതാഗതം തടസപ്പെടുത്തുന്നത് സംബന്ധിച്ചും ഇലക്ട്രിക് ലൈനുകൾ അഴിക്കുന്നതു സംബന്ധിച്ചും നിയമ നടപടികൾ സ്വീകരിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.