കുട്ടനാട്: എടത്വ സെന്റ് ജോർജ് ഫെറോനാ പള്ളി ടൗൺ കപ്പേളയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുന്നാളിന് കൊടിയേറി. അസി.വികാരി ഫാ.ബെന്നി വെട്ടിത്താനം മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.കാമ്മിച്ചേരി സഹകാർമ്മികനായിരുന്നു. കൈക്കാരന്മാരായ ജെയ്സപ്പൻ മത്തായികണ്ടത്തിൽ ,ടി.ഡി.ജോസഫ് കന്നേൽ തോട്ടുകടവിൽ, പി.കെ.ഫ്രാൻസീസ് കണ്ടത്തിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 4ന് ആഘോഷമായ തിരുന്നാൾ കുർബാന. വചനസന്ദേശം ഫാ.വർഗീസ് മതിലകത്തുകുഴി കാർമ്മികത്വം വഹിക്കും. തുടർന്ന് എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളിയ്ലേക്ക് പ്രദിക്ഷണം നടക്കും. ഫാ.ജോസഫ് കാമിചേരിൽ കാർമ്മികത്വം വഹിക്കും.