
ചേർത്തല: കണ്ടമംഗലം ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചിക്കരക്കുട്ടികളുടെയും ഭജന ചിക്കരകളുടെയും ആരോഗ്യപരിപാലനത്തിനായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ദേവസ്വം പ്രസിഡന്റ് അനിൽകുമാർ അഞ്ചംതറ ഉദ്ഘാടനം ചെയ്തു. ഖജാൻജി പി.എ.ബിനു,കമ്മിറ്റി അംഗം പി.സുനിൽ,ടി.ബിനു കണ്ടമംഗലം, ഡോ.പൂർണിമ മല്ലൻ ,ഡോ.വിനീത പുഷ്പാ മോഹനൻ,ഷീജ പ്രസാദ്,ബിജി ,സാനു ,സാലി , നിഖില,രേവതി ,സീമ എന്നിവർ പങ്കെടുത്തു.ഉത്സവദിനങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. കടക്കരപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും നഴ്സുമാരും ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാരും ഇതര ജീവനക്കാരും ക്യാമ്പുകൾക്ക് നേതൃത്വം നൽകി.