ആലപ്പുഴ: ബിവറേജസ് ഷോപ്പിലെത്തുന്ന വിദേശികളെ ഉൾപ്പടെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തി മദ്യം വാങ്ങുന്നവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നഗരവാസികളായ ജോമോൻ, സുരേഷ് ബാബു എന്നിവരെയാണ് ഇന്നലെ രാവിലെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നാളുകളായി ഇവർ ബിവറേജസിലെത്തുന്നവരെ വിരട്ടി കാശ് വാങ്ങുന്നത് പതിവായിരുന്നു. ഉപദ്രവം ഭയന്ന് പലരും പണം നൽകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.