
ആലപ്പുഴ: ജനശ്രീ മിഷൻ ജില്ലാ തിരഞ്ഞെടുപ്പ് നേതൃ കൺവൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജനശ്രീ മിഷൻ ജില്ലാ ചെയർമാൻ കെ.കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. കെ.സി.വേണു ഗോപാലിനും, കൊടിക്കുന്നിൽ സുരേഷ്യനും വമ്പിച്ച വിജയം കൈവരിക്കുന്നതിന് ജനശ്രീ കുടുംബ സംഗമങ്ങൾ പഞ്ചായത്ത് തലത്തിൽ നടത്തുവാൻ തീരുമാനിച്ചു. പുറക്കാട് ഷംസുദ്ദീൻ, ഡോ.ബേബി കമലം, വി.രാജു , കെ.ജി.ഷാ, കെ.ബി.സുജിത്ത് ലാൽ, ജോബിച്ചൻ, വേണു ഗോപാലൻ, ഈര വിശ്വനാഥൻ, ജി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.