ആലപ്പുഴ: യുവഎഴുത്തുകാരി മായകൃഷ്ണൻ രചിച്ച മഞ്ഞ്‌ പെയ്ത രാവുകൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. അമൃത നിർവഹിച്ചു. ചിക്കൂസ് ശിവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.നെടുമുടി ഹരികുമാർ പുസ്തക പ്രകാശനം ഉദ്ഘാടനം നിർവഹിച്ചു. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ ആമുഖ പ്രഭാഷണം നടത്തി. സമത സ്ത്രീവേദി പ്രസിഡന്റ് സ്മിത ജയഗോപാൽ ആദ്യകോപ്പി ഏറ്റുവാങ്ങി. ബി.ജോസുകുട്ടി പുസ്തകം പരിചയപ്പെടുത്തി. മായ കൃഷ്ണൻ നന്ദി പറഞ്ഞു.