
ആലപ്പുഴ: മുതുകുളം യു.ഡി.എഫ് സൗത്ത് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് മുതുകുളം ഹൈസ്‌കൂൾ ജംഗ്ഷനിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ബി.എസ്.സുജിത്ത് ലാൽ അദ്ധ്യക്ഷത വഹിച്ചു. ചിറ്റകാട്ടു രവീന്ദ്രൻ, മൂഞ്ഞിനാട്ടു രാമചന്ദ്രൻ, ജോൺതോമസ്, കെ.സി.തോമസ്, ബിന്ദു പി.നായർ, എസ്.ഷീജ, വി.ബാബുക്കുട്ടൻ, എസ്.എസ്.സുനിൽ, ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.