s

ആലപ്പുഴ : കാലം ചെയ്ത ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന്റെ നാമധേയത്തിൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക ദേവാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഭവന നിർമ്മാണ സഹായ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മൂന്നാമത്തെ വീടിന്റെ താക്കോൽ ദാനം ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ

നിർവഹിച്ചു . ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ട്രസ്റ്റിമാരായ എം.ജി. തോമസ് കുട്ടി മുട്ടശേരിൽ,

അഡ്വ. പ്രദീപ് കൂട്ടാല, ബിജു ജോസഫ്

തൈപ്പാട്ടിൽ, ഫാ. മാത്യു മുല്ലശേരി, ജോഷി മുട്ടശേരിൽ തുടങ്ങിയവർ പങ്കെടുത്തു.