tur

തുറവൂർ: ഗുരുധർമ്മ പ്രചാരണ സഭ അരൂർ മണ്ഡലം കമ്മിറ്റി, തുറവൂർ വടക്ക് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് സംഘടിപ്പിച്ചു. ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. അരൂർ മണ്ഡലം പ്രസിഡന്റ് വി.കെ.രമേശൻ അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ മികച്ച ശ്രീനാരായണ സന്ദേശ പ്രചാരകയ്ക്കുള്ള എസ്. ചിദംബരൻ സ്മാരക അവാർഡ് നാലുകുളങ്ങര സ്വദേശി കമലു ദാസനും ശ്രീനാരായണ ഗുരുദേവ കൃതികളുടെ പാരായണ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും സ്വാമി വിതരണം ചെയ്തു.ഡോ.സി.രഞ്ജിത്ത് മോനായി, സതീശൻെ കൊടുത്തറ, എൻ.ദയാനന്ദൻ, എം.സന്തോഷ് കുമാർ, മനില ദിലീപ് കണ്ണാടൻ, കല്പനാദത്ത് എസ്.കണ്ണാട്ട്, എസ്.ചിദംബരൻ, ശശി കിളിഞ്ഞിതറ, സരസമ്മ എന്നിവർ സംസാരിച്ചു. ജി.ഡി.പി.എസ് അരൂർ മണ്ഡലം സെക്രട്ടറി കെ.കെ.സദാനന്ദൻ സ്വാഗതവും തുറവൂർ വടക്ക് യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.ജി.ബാബു നന്ദിയും പറഞ്ഞു.