s

ചേർത്തല : ചേർത്തല ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റോട്ടറി ഗവർണർ ഡോ.ജി.സുമിത്രൻ മുഖ്യാതിഥിയായി. ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കെ.ലാൽജി അദ്ധ്യക്ഷത വഹിച്ചു. നവ്യ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. മുൻ ഗവർണർ കെ.ബാബുമോൻ, അസി.ഗവർണർ എം.മോഹനൻ നായർ, ഡോ.വിമല , സെക്രട്ടറി ബസന്ത് റോയി എന്നിവർ സംസാരിച്ചു. 420 പ്രോജക്ടുകളാണ് കഴിഞ്ഞ 9 മാസത്തിനുള്ളിൽ ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് പൂർത്തീകരിച്ചത്. ഡൽഹിയിൽ നടന്ന ഇൻഡോ അമേരിക്കൻ സൗന്ദര്യ മൽസരത്തിൽ വിവാഹിതരായവരുടെ വിഭാഗത്തിൻ കിരീടം നേടിയ ഷെറിൻ മുഹമ്മതിനേയും റോട്ടറി ഫൗണ്ടേഷന് 5000 ഡോളർ സംഭാവന നൽകിയ ജേക്കബ് ജോണിനേയും ആദരിച്ചു.