
മാന്നാർ: കേരളം നേടിയ സാമുഹ്യ പുരോഗതിയും പുതിയ കാലഘട്ടത്തിന്റെ വികസനത്തിന് വിജ്ഞാന സമൂഹമായി മാറേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ചർച്ച ചെയ്യുന്നതിന്ന് മാന്നാർ നാഷണൽ ഗ്രന്ഥശാലയിൽ വികസന വിജ്ഞാന സദസ് സംഘടിപ്പിച്ചു. ചെങ്ങന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.ഷാജ്‌ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ ബാലകൃഷ്ണപിള്ള ചൈതന്യ വിഷയാവതരണം നടത്തി. എൽ.പി.സത്യപ്രകാശ്,ടി.എസ് ശ്രീകുമാർ, ഗണേഷ് കുമാർ.ജി, കലാലയം ഗോപാലകൃഷ്ണൻ, കെ.ജി.ത്രിവിക്രമൻ പിള്ള എന്നിവർ പങ്കെടുത്തു.