s

ഹരിപ്പാട്: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന് സ്നേഹ സമ്മാനവുമായി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് എത്തി. ശനിയാഴ്ച രാവിലെ നജീബിന്റെ വീട്ടിലെത്തിയാണ് സ്നേഹ ശില്പം സമ്മാനിച്ചത്. ആടുജീവിതം നോവലിന്റെ കവർപേജിനെയും നോവലിൽ നിന്ന് വെള്ളിത്തത്തിരയിലേക്ക് എത്തിയതിനെയും ആസ്പദമാക്കി നജീബിന്റെ മുഖവും ഉൾപ്പെടുത്തി തയ്യാറാക്കിയ, ഈ ശില്പം സിനിമ റിലീസാവുന്നതിന് ഒരാഴ്ച മുൻപേ നിർമ്മിച്ചതാണ്. ഇരുമ്പ് കമ്പികളും തകിട് ഷീറ്റുകളും ഫൈബർ മെറ്റീരിയലും ഉപയോഗിച്ച് നാലടിയോളം ഉയരത്തിലാണ് ശില്പം നിർമിച്ചത്.