s

ബുധനൂർ: ബുധനൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികക്കായി നടത്തിവന്ന നീന്തൽ പരിശീലനം സമാപിച്ചു. എണ്ണയ്ക്കാട് കുട്ടമ്പേരൂർ കടവിൽ പ്രത്യേകം തയ്യാറാക്കിയ ട്രാക്കിൽ ചെങ്ങന്നൂർ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ 23 ദിവസമായി നടന്നുവന്ന പരിശീലന പരിപാടിയിൽ പെരിങ്ങിലിപ്പുറം, എണ്ണക്കാട്, ഉളുന്തി യു.പി സ്കൂളുകളിലെ 5- 7 ക്ലാസിലെ അമ്പതോളം കുട്ടികളാണ് പങ്കെടുത്തത്. ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരായ ശരത് ചന്ദ്രൻ, സുനിൽ ശങ്കർ, ഹോംഗാർഡ് പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പരിശീലനം ലഭിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.