
ഹരിപ്പാട്: ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി, ഹരിപ്പാട് റോട്ടറി ക്ലബ്, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഏറ്റവും മുതിർന്ന പൗരനായ സുകുമാരനെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ഡോ.ഷെർളിയുടെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങളായ പ്രൊഫ.സി.എം.ലോഹിതൻ, റെജി ജോൺ, ദേവദാസ്, അജയകുമാർ, സൂസൻ കോശി, പ്രൊഫ.ശബരിനാഥ് എന്നിവർ സുകുമാരന്റെ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ ഉള്ള വസതിയിൽ എത്തി അദ്ദേഹത്തെ പൊന്നാടയിട്ടും പരിതോഷികങ്ങൾ നൽകിയും ആദരിച്ചു.