
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 1976-ാം നമ്പർ ആശ്രമം ശാഖയുടെ നേതൃത്വത്തിൽ ഗുരുദേവ ദർശന പഠന ക്ലാസും ബാലജന യോഗ രൂപീകരണവും നടന്നു. ഗുരുദേവ ദർശന പഠന ക്ലാസിന്റെ ഉദ്ഘാടനം അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് വി.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ എ.കെ.രംഗരാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ മാനേജിംഗ് കമ്മറ്റി മെമ്പർ പി.കണ്ണൻ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.രാഗേഷ്, സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി മെമ്പർ വിഷ്ണു.എസ്. കുമാർ , യൂത്ത്മൂവ് മെന്റ് സെക്രട്ടറി ഡി. അനന്തലക്ഷ്മി എന്നിവർസംസാരിച്ചു. സെക്രട്ടറി ആശാലാൽജി സ്വാഗതവും വനിതാ സംഘം സെക്രട്ടറി മണിയമ്മ ബാലു നന്ദിയും പറഞ്ഞു. മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ സന്തോഷ് സോമരാജൻ,വിജയകുമാർ, ബാലുസ്വാമി,വി.എം.പ്രദീപ് കുമാർ, പഞ്ചായത്ത് കമ്മിറ്റി മെമ്പർ ടി.ടി.പ്രദീപ്, ദേവസ്വം കമ്മിറ്റി കൺവീനർ ജി.മോഹനൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് തങ്കച്ചി സുരേഷ്, ട്രഷറർ ഉഷാ സജി,ജോയിന്റ് സെക്രട്ടറിമാരായ മായാരമേശൻ,വിശ്വലേഖപ്രദീപ്,കമ്മറ്റി അംഗങ്ങളായ ഷീനരഞ്ജിത്ത്, സലിലമ്മ തങ്കച്ചൻ, രശ്മി ധജിത്ത്, സൂബി കൊച്ചുമോൻ,ജയമോൾ സുധീർ, കുടുംബയൂണിറ്റ് ഭാരവാഹികളായ ഞ്ജിത്ത്,ഭദ്രൻ,ഷിബു,സുരേഷ്,സതീശൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.