ചേർത്തല: കാർത്ത്യായനി ക്ഷേത്രത്തിലെ കാവുടയോൻ ക്ഷേത്ര പുഃന പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 8ന് നാരായണീയ പാരായണം,ഉച്ചയ്ക്ക് 12.30ന് പ്രസാദ ഉൗട്ട്,വൈകിട്ട് 6.45ന് കാവുടയോൻ ചുറ്റുവിളക്ക്,ദീപാരാധനയ്ക്ക് ശേഷം ആദരിക്കൽ. ഉപദേശക സമിതി മുൻ പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻനായർ, മുൻ സെക്രട്ടറി നന്ദം ദേവദാസ് എന്നിവരെ ഉത്സവകമ്മിറ്റി രക്ഷാധികാരി എം.മോഹനൻനായർ ആദരിക്കും.