ആലപ്പുഴ: പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈമാസം 12ന് നാഷണൽ കോൺഫറൻസ് നടക്കും. രാവിലെ ഒമ്പതിന് രക്ഷാധികാരി ഫാ.തോമസ് ചൂളപറമ്പിൽ ഉദ്ഘാടനം നിർവഹിക്കും. വിദ്യാർത്ഥികൾ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. സമൂഹംനേരിടുന്ന പാരിസ്ഥിതികവെല്ലുവിളികളും അവയുടെ പരിഹാരമാർഗങ്ങൾ തേടാൻ പുത്തൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് പുതുതലമുറയെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.വാർത്തസമ്മേളനത്തിൽ ഹ്യുമാനിറ്റീസ് വിഭാഗം മേധാവി പ്രൊഫ.നാരായണൻ നമ്പൂതിരി, കമ്പ്യൂട്ടർ സയൻസ് മേധാവി പ്രൊഫ. ആർ.എസ്. അനൂപ്, ഡോ. എം.എസ്. സുചിത്ര, പ്രൊഫ. വി.എൽ. ദിവ്യ എന്നിവർ പങ്കെടുത്തു.