sdfgd

ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്തിൽ നാളെ നടക്കുന്ന അശ്വതി കെട്ടുകാഴ്ചയ്ക്കുള്ള പുതിയ നന്ദികേശ ശിരസുകൾക്ക് നിറച്ചാർത്ത് നൽകി ആതിര. താമരക്കുളം തെക്കേമുറി ആശാരിവിള കെട്ടുത്സവ സമിതിയുടെ ഏറെ കാലമായുള്ള സ്വപ്നമായരുന്നു സ്വന്തമായുള്ള നന്ദികേശൻ. സമിതിയിലെ തന്നെ ശില്പിയായ ആശാരിവിള പ്രകാശിന്റെ കരവിരുതിലാണ് മൂന്നര അടി വലിപ്പമുള്ള നന്ദികേശ ശിരസ് നിർമ്മിച്ചത്. കെട്ടുത്സവ സമിതി ഭാരവാഹിയായ ആശാരിവിള പാലവിള വടക്ക് സുധീഷിന്റെ ഭാര്യ ആതിരയാണ് നന്ദികേശന്റെ ശിരസിന് നിറച്ചാർത്ത് നൽകി മനോഹരമാക്കിയിരിക്കുന്നത്. പഞ്ചവർണ്ണങ്ങളുപയോഗിച്ചായിരുന്നു ചിത്രമെഴുത്തെന്ന് ആതിര പറഞ്ഞു.ഏഴു ദിവസം മുമ്പാരംഭിച്ച ജോലികൾ പൂർത്തിയായി. അവസാനഘട്ട മിനുക്ക് പണികളും അലങ്കാരങ്ങളും ചാർത്തി നാളെ നന്ദികേശനെ ക്ഷേത്രത്തിലെത്തിക്കും.