കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൈനകരി 23-ാം നമ്പർ ഇളങ്കാവ് ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം അഷ്ടദ്രവ്യമഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഗുരുപൂജ, പ്രഭാഷണം കലശപൂജ തുടങ്ങിയ ചടങ്ങുകളോടെ നാളെ നടക്കും. ഗുരുക്ഷേത്രം തന്ത്രി ചെറുവാരണം ജയകുമാർ ,ക്ഷേത്രം മേൽശാന്തി അരുൺപ്രസാദ് കൃഷ്ണകൃപ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.പ്രസിഡന്റ് ടി.എൻ.ഉദയാനന്ദൻ, വൈസ് പ്രസിഡന്റ് വേണു, സെക്രട്ടറി കെ.കെ.രമേശൻ എന്നിവർ നേതൃത്വം നൽകും.