
ചേർത്തല:മത സൗഹാർദ്ദത്തിന്റെയും ഒരുമയുടെയും നോമ്പ് തുറ സംഘടിപ്പിച്ച് ചേർത്തല കിൻഡർ ആശുപത്രി മാതൃകയായി.ഇഫ്താർ സംഗമത്തിൽ രോഗികളും അവരുടെ ബന്ധുമിത്രാദികളും ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു.കിൻഡർ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എസ്.അനന്തൻ അദ്ധ്യക്ഷത വഹിച്ചു. ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് മഹല്ല് പ്രസിഡന്റ് നൗഷാദ് ഹസനി ഇഫ്താർ സന്ദേശം നൽകി.കിൻഡർ ആശുപത്രി യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ സ്വാഗതവും അസിസ്റ്റന്റ് ഓപ്പറേഷൻസ് മാനേജർ സോജോ പി.ദേവരാജ് നന്ദിയും പറഞ്ഞു.കിൻഡർ ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റുമാരായ ഡോ.സുധ സജീവൻ,ഡോ.നീന അനന്തൻ, ഡോ.ജെ.ആർ.രശ്മി,ഡോ.സി.എൻ.ജീവൻരാജ്,ഡോ.കെവിൻ ആന്റണി ജോർജ്, സീനിയർ അനസ്തേഷ്യോളജിസ്റ്റ് ഡോ.മുരളി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.