ആലപ്പുഴ: നീർക്കുന്നം ശ്രീ രക്തേശ്വരി ദേവീ ക്ഷേത്രത്തിൽ വിഷു സംക്രമ മഹോത്സവം ഇന്ന് തുടങ്ങി 13 ന് സമാപിക്കും. ഇന്ന് രാവിലെ 9 ന് ഭാഗവതപാരായണം,11.30 നും 12 നു മദ്ധ്യ കൊടിയേറ്റ്,രാത്രി 7.30 ന് തിരുവാതിര,കൈകൊട്ടിക്കളി,8.15 ന് ഉപകരണ സംഗീതം.നാളെ രാവിലെ 8.30 ന് നാരായണീയം,രാത്രി 7.30 ന് കൈകൊട്ടിക്കളി.10 ന് രാത്രി 8 ന് ദേശതാലപ്പൊലി വരവ്,8.15 മുതൽ കൈകൊട്ടിക്കളി.11 ന് രാവിലെ 11.30 ന് സർപ്പംപാട്ട്,തളിച്ചുകൊട,12 ന് ഭക്തിഭജൻസ്, രാത്രി 8 ന് താലപ്പൊലി വരവ്.12 ന് രാത്രി 7 ന് തിരിപിടുത്തം,8.30 ന് താലപ്പൊലി വരവ്.13 ന് രാവിലെ 8.30 ന് ഭാഗവതപാരായണം, വൈകിട്ട് 4 ന് ആറാട്ട് പുറപ്പാട്,7.45 ന് നാടകം.