
അമ്പലപ്പുഴ: പുന്നപ്ര പറവൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റംസാൻ സൗഹൃദ സംഗമം ചീഫ് ഇമാം മുഹമ്മദ് അസ്ഹരി ഉദ്ഘാടനം ചെയ്തു. ജമാ അത്ത് പ്രസിഡന്റ് അബ്ദുൾ ഖാദർ സി.ആർ.പി അദ്ധ്യക്ഷനായി. സംഗമത്തിൽ അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് കിഷോർകുമാർ, സെക്രട്ടറി സുമിത്രൻ, ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, എൻ. എസ്. ജയൻ, വാർഡ് മെമ്പർ ബിജു, ക്ലീറ്റസ് കളത്തിൽ, മൻസൂർ പറത്തറ, രാജ അടിച്ചിയിൽ ,കെ.എം. ജുനൈദ്, ജമാൽ പള്ളാത്തുരുത്തി, സുധീർ പുന്നപ്ര, ഹാഷിം പടിയത്ത് എന്നിവർ സംസാരിച്ചു.