
മുഹമ്മ: മുഹമ്മ ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വാക്കോ ഇന്ത്യ കേരളയുടെ നേതൃത്വത്തിൽ ജില്ലാ അമച്വർ കിക്ക് ബോക്‌സിങ് ചാമ്പ്യൻഷിപ്പ് നടന്നു. സിനിമ - സീരിയൽ താരം ഗായത്രി അരുൺ ഉദ്ഘാടനം ചെയ്തു. സ്റ്റേക്ക് കിക്ക് ബോക്സിംഗ് ജനറൽ സെക്രട്ടറി എ.എസ്.വിവേക് അധ്യക്ഷനായി .നെഹ്റു യുവകേന്ദ്ര കോ - ഓഡിനേറ്റർ ശിവമോഹൻ സംസാരിച്ചു. ജില്ലാ കോച്ച് കെ.സോജൻ സ്വാഗതവും ജില്ലാ ഇൻചാർജ് എസ്.അരവിന്ദ് നന്ദിയും പറഞ്ഞു. 6 ഇനങ്ങളിലായി 70 കുട്ടികൾ പങ്കെടുത്തു. 40പേർക്ക് സ്വർണവും 15 പേർക്ക് വെള്ളിയും 18 പേർക്ക് വെങ്കലവും ലഭിച്ചു.