തുറവൂർ: വളമംഗലം വടക്ക് തൈത്തറ കുടുംബ സർപ്പ - പരദേവതാ സങ്കേതത്തിലെ പ്രതിഷ്ഠാ വാർഷികാഘോഷവും തളിച്ചുകൊടയും നാളെ നടക്കും. ചമ്മനാട് വി.എസ്.രാജൻ ശാന്തി, ബാബു ശാന്തി എന്നിവരുടെ മുഖ്യകാർമികത്തിലാണ് ചടങ്ങുകൾ. ക്ഷേത്രം രക്ഷാധികാരി ശിവദാസൻ, പ്രസിഡന്റ്‌ രാജേന്ദ്രൻ, സെക്രട്ടറി ബിനീഷ് ഇല്ലിക്കൽ എന്നിവർ നേതൃത്വം നൽകും.