മാവേലിക്കര: കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 75-ാം വാർഷിക സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഒ.സി.വൈ.എം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഗീവർഗ്ഗീസ് കോശി അദ്ധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം കരിപ്പുഴയും 2024-'25 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എയും നിർവഹിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗ്ഗീസ് അമയിൽ മുഖ്യസന്ദേശം നൽകി. എം.കെ.വർഗ്ഗീസ് കോർ എപ്പിസ്കോപ്പാ, തഴക്കര പഞ്ചായത്ത് അംഗം ജോസ് പുളിമൂട്ടിൽ, സെന്റ് തോമസ് ഒ.സി.വൈ.എം പ്രസിഡന്റ് ഫാ.ഐ.ജെ.മാത്യു, ട്രഷറർ ലിബിൻ ജോൺ തോമസ്, ഇടവക ട്രസ്റ്റി മാത്യു വർക്കി, സെക്രട്ടറി തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.