മാവേലിക്കര:എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ വിജയത്തിനായി എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. യോഗം ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. യോഗത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ്, ബി.ജെ.പി ജില്ലാ ഭാരവാഹികളായ പി.കെ.വാസുദേവൻ, കെ.ജി.കർത്ത, പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കുരേത്ത്, വിനയചന്ദ്രൻ, ടി.ആർ.പൊന്നപ്പൻ എന്നിവർ സംസാരിച്ചു.