
മാന്നാർ: കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന നായർ സമാജം സ്‌കൂൾസ് എവറോളിംഗ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന് മാന്നാർ എൻ.എസ് സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.ജി. വിശ്വനാഥൻ നായർ പതാക ഉയർത്തി. ജില്ലാ ടൂർണമെന്റ് ഉദ്‌ഘാടനം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് നിർവ്വഹിച്ചു. സ്കൂൾസ് മാനേജർ എസ്.കൃഷ്ണരാജ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ഗോപാലകൃഷ്ണപിള്ള, ജെ.ഹരികൃഷ്ണൻ, കെ.എ. കരീം, കെ.ബാലസുന്ദര പണിക്കർ, പ്രകാശ് പ്രഭ, ഡോ.വിഷ്ണു ചന്ദ്രൻ, തോട്ടത്തിൽ ഗോപകുമാർ എന്നിവർ സംസാരിച്ചു.