മാന്നാർ: ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്,​ രാജി സമർപ്പിച്ച കോൺഗ്രസ് നേതാവ് എം.ശ്രീകുമാർ രാജി പിൻവലിച്ചു. ആലപ്പുഴ ഡി.സി.സി. ജനറൽസെക്രട്ടറി സ്ഥാനത്തു നിന്നും കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും രാജി സമർപ്പിച്ച എം.ശ്രീകുമാർ, കെ.പി.സി.സി ആക്‌ടിംഗ് പ്രസിഡന്റ് എം.എം. ഹസനുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പു വിജയത്തിനു വേണ്ടി താനും സഹപ്രവർത്തകരും സജീവമായി പ്രവർത്തനരംഗത്ത് ഇറങ്ങുമെന്ന് എം. ശ്രീകുമാർ അറിയിച്ചു.