
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1668-ാം നമ്പർ ഉളവയ്പ്പ് ശാഖയിലെ ഗുരുപദം പഠന ക്ലാസ്, പാണാവള്ളി മേഖല കൺവീനർ ബിജുദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ജി.പവിത്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ.രവി സംഘടന സന്ദേശം നൽകി. യൂത്ത്മൂവ്മെന്റ് മേഖല സെക്രട്ടറി ആർ.ദേവദാസ് ഗുരു സന്ദേശം നൽകി. ശ്രീഹരി ശ്രീജേഷ് ക്ലാസ് നയിച്ചു. കിഷോർ കൃഷ്ണൻകുട്ടി, പി.എസ് .ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.