pampa-charitable-trust-

മാന്നാർ: ദേവസ്വം ബോർഡ് പമ്പാകോളേജിലെ പൂർവ വിദ്യാർത്ഥികൾ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള മാന്നാർ പമ്പാ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ഭാരവാഹികളായി. പ്രൊഫ.പ്രകാശ് കൈമൾ (ചെയർമാൻ), അഡ്വ.എസ്. ഗോപകുമാർ(സെക്രട്ടറി), ബി.സതീഷ് കുമാർ (ട്രഷറർ), മാന്നാർ അജിത്പ്രഭ(വൈസ് ചെയർമാൻ), ജോർജ് മോഹൻ(ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സാമൂഹ്യക്ഷേമകരമായ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കലാസാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിലുള്ള പ്രോത്സാഹന പരിപാടികളും സംഘടിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.