മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 553-ാം നമ്പർ പാവുക്കര ശാഖാവക ക്ഷേത്രങ്ങളിലെ ഗുരുദേവ ശാരദാദേവീ പ്രതിഷ്ഠകളുടെ 6-ാമത് വാർഷിക മഹോത്സവവും , പാവുക്കര ശ്രീനാരായണ കൺവെൻഷനും നാളെ മുതൽ 19 വരെ നടക്കും. നാളെ രാവിലെ 11ന് ശ്രീനാരായണ കൺവെൻഷനിൽ യോഗം കൗൺസിലർ ഷീബ പ്രഭാഷണം നടത്തും. കൺവെൻഷന്റെ തുടർന്നുള്ള ദിവസങ്ങളിൽ നിമിഷ ജിബിലാഷ്, വൈക്കം മുരളി, പ്രൊഫ.ആശാ ജി. വക്കം,വിശ്വ പ്രകാശം എസ്.വിജയാനന്ദ്, ബിജു പുളിക്കലേടത്ത്, ശശികുമാർ പത്തിയൂർ, ഡോ.എം.എം ബഷീർ, വിജയലാൽ നെടുംകണ്ടം എന്നിവർ പ്രഭാഷണങ്ങൾ നടത്തും. കൺവെൻഷന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ നിർവഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, രാജേന്ദ്രപ്രസാദ്, അനിൽകുമാർ ടി.കെ, സൂരജ് പി.ബി, രാധാകൃഷ്ണൻ പുല്ലാമഠം, പുഷ്പ ശശികുമാർ, ശാഖ വൈസ് പ്രസിഡന്റ് കുട്ടൻ ഇടയിലെപറമ്പിൽ, മാന്നാർ മേഖല കൺവീനർ സുധാകരൻ സർഗ്ഗം, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനു രാജ്, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, യൂണിയൻ കമ്മിറ്റിയംഗം സഞ്ജയ് മീനത്തേരിൽ, പാവുക്കര കിഴക്ക് ശാഖാ പ്രസിഡന്റ്‌ രാജേഷ്, വൈസ് പ്രസിഡന്റ് സതീശൻ, സെക്രട്ടറി വസന്തകുമാരി, ശാഖ വനിതാസംഘം വർക്കിംഗ് പ്രസിഡന്റ് സീമ റെജി, സെക്രട്ടറി സിന്ധു കുഞ്ഞുമോൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ഗംഗ സുരേഷ് എന്നിവർ സംസാരിക്കും. യോഗത്തിൽ വർക്കല ശ്രീനാരായണ ഗുരുകുലം നടത്തിയ മത്സരപരീക്ഷയിൽ വിജയികളെ ആദരിക്കും. ശാഖാ പ്രസിഡന്റ് സതീശൻ മൂന്നേത്ത് സ്വാഗതവും ശാഖാ സെക്രട്ടറി രാജേന്ദ്രൻ.പി.എൻ നന്ദിയും പറയും. കലാധരൻ തന്ത്രിയുടെയും ക്ഷേത്രമേൽശാന്തി രാഹുൽ ശാന്തിയുടെയും കാർമികത്വത്തിൽ നാളെ വൈകിട്ട് 7.30ന് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കും. കൺവെൻഷനോടനുബന്ധിച്ച് ഗുരുദേവ കൃതി ആത്മോപദേശ ശതകത്തെ ആസ്പദമാക്കി സെമിനാറുകൾ, അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ഉത്സവത്തിന്റെ സമാപനം കുറിച്ച് 19ന് വൈകിട്ട് 3ന് എതിരേൽപ്പ് നടക്കുമെന്ന് ശാഖ പ്രസിഡന്റ് സതീശൻ മൂന്നേത്ത്, പ്രസിഡന്റ് കെ.കെ. കുട്ടപ്പൻ സെക്രട്ടറി രാജേന്ദ്രൻ പി.എൻ എന്നിവർ അറിയിച്ചു.