
അമ്പലപ്പുഴ: ഇന്ത്യയുടെ കാർഷികരംഗം കുത്തകകൾക്ക് തീറെഴുതിക്കൊടുത്ത മോദി ഭരണകൂടത്തിൽ നിന്ന് ഇന്ത്യയെ തിരിച്ചുപിടിക്കുവാൻ ലോക്സഭയിൽ ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനം അനിവാര്യമാണെന്ന് സി .പി. ഐ സംസ്ഥാന കൗൺസിൽ അംഗം ജി.കൃഷ്ണപ്രസാദ് പറഞ്ഞു. ഇടതുപക്ഷ കർഷക കോ-ഓർഡിനേഷൻ കമ്മറ്റിയുടെ സംയുക്ത കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണപ്രസാദ്. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ അദ്ധ്യക്ഷനായി . നസീർ സലാം, പി.ജെ.കുര്യൻ , ജി.രഘുനാഥ്, വാമദേവ്, ജി.ആനന്ദ പിള്ള, വി. ജയ്പ്രസാദ്, വി.പ്രദീപ് , വി.ധ്യാനസുധൻ,വി.ആർ.അശോകൻ , സുന്ദരേശൻ എന്നിവർ സംസാരിച്ചു. ആർ.റെജിമോൻ സ്വാഗതം പറഞ്ഞു.