
ആലപ്പുഴ : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം പരിശീലനം നൽകി. സിവിൽ സ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ നടന്ന പരിശീലനം ഫിനാൻസ് ഓഫീസർ ജി.രജിത ഉദ്ഘാടനം ചെയ്തു. എക്സ്പെൻഡിച്ചർ ഓഫീസർ എസ്.എം. ഫമിൻ ക്ലാസ്സെടുത്തു.
സ്ഥാനാർഥികളും അവരുടെ വരവ് ചെലവ് കണക്കുകൾ കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതും ഫലപ്രഖ്യാപനത്തിന് ശേഷം 30 ദിവസത്തിനകം തിരഞ്ഞെടുപ്പ് ഓഫീസറിന് കൈമാറേണ്ടതുമാണ്. നോമിനേഷൻ നൽകുമ്പോൾ തന്നെ മൂന്ന് ഭാഗങ്ങളുള്ള രജിസ്റ്റർ നൽകിയിട്ടുണ്ട്.