s

ആലപ്പുഴ : ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്റെ (എ.ഐ.ഡി.വൈ.ഒ ) നേതൃത്വത്തിലുള്ള സംസ്ഥാന യുവജനകലാജാഥ ഇന്ന് ആലപ്പുഴ മണ്ഡലത്തിൽ എത്തും. സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ് എഴുതി സംവിധാനം ചെയ്ത 'ജനശത്രു എന്ന തെരുവ് നാടകം മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ അവതരിപ്പിക്കും. രാവിലെ 9ന് കരുനാഗപ്പള്ളി ടൗൺ, 11.30ന് കായംകുളം, വൈകിട്ട് 3ന് ഹരിപ്പാട് ടൗൺ ഹാളിന് സമീപം, 4.30ന് ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപം, 5.30 ന് ചേർത്തല എന്നിവടങ്ങളിലാണ് നാടകാവതരണം നടക്കുക. ഏപ്രിൽ 4ന് തിരുവനന്തപുത്ത് നിന്ന് ആരംഭിച്ച കലാജാഥ 13ന് കോഴിക്കോട് സമാപിക്കും.