cal

ആലപ്പുഴ: ക്രീയേറ്റീവ് ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിന്റെ വാട്ടർകളർ ക്യാമ്പ് നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഗ്രൂപ്പ് ഡയറക്ടർ ടി.പി.മണി അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ സി.രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഷൈനി സുധീർ നന്ദിയും പറഞ്ഞു. ശില്പിയും കലാകാരനുമായ അജയൻ കാട്ടുങ്കൽ മുഖ്യാതിഥിയായി. മുപ്പതോളം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് പൊതുജനങ്ങൾക്കായി ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.