മാവേലിക്കര : മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന് നടക്കും. രാവിലെ 7.30ന് ദേവീ ഭാഗവതപാരായണം, 8ന് ക്ഷേത്രതന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമ്മികത്വത്തിൽ കലശപൂജാദികൾ, വൈകിട്ട് 4.30 മുതൽ കെട്ടുകാഴ്ച വരവ്, 7ന് സേവ, വെളുപ്പിന് 3 മുതൽ എതിരേൽപ്പും കുതിരച്ചുവട്ടിൽ എഴുന്നള്ളത്തും.