ചേർത്തല:തണ്ണീർമുക്കം ഞെട്ടയിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ കൊടിയേ​റ്റ് ഉത്സവം 15 മുതൽ 21വരെ നടക്കും.15ന് വൈകിട്ട് 4ന് കൊടിയേ​റ്റ് വരവ്.വൈകിട്ട് 7ന് ക്ഷേത്രം തന്ത്റി സി.എൻ.ഭാസ്‌കരന്റെ കാർമ്മികത്വത്തിൽ കൊടിയേ​റ്റ്,തുടർന്ന് കൊടിയേ​റ്റ് സദ്യ,7.30ന് ഓട്ടൻതുള്ളൽ,9ന് കരോക്കെ ഗാനമേള.16ന് രാവിലെ 9ന് കാവടി ഘോഷയാത്ര തുടർന്ന് കാവടി അഭിഷേകം,വൈകിട്ട് 7.30ന് നാടകം.
17ന് രാവിലെ തളിച്ചുകൊട,വൈകിട്ട് 5.30ന് അഷ്ടനാഗബലി, 7.30ന് സംഗീതസദസ്.18ന് രാവിലെ 7ന് കലശാഭിഷേകം,വൈകിട്ട് 7ന് വിഷ്വൽ ഗാനമാലിക.19ന് തൃത്താലിചാർത്ത് ഉത്സവം,രാവിലെ 8.30ന് തിരുവാഭരണ ഘോഷയാത്ര,10നും 10.40നു മദ്ധ്യേ പട്ടുംതാലിയും ചാർത്ത്,രാത്രി 6.30ന് പൂമൂടൽ,7.30ന് നാടകം.20ന് തെക്കുചേരുവാര പൂരം ഉത്സവം രാവിലെ ഒമ്പതിനു ദേശതാലപ്പൊലി,വൈകിട്ട് 4.30ന് കാഴ്ചശ്രീബലി,രാത്രി 8ന് നാടകം.21ന് വടക്കേചേരുവാര ഉത്രം ആറാട്ടുത്സവം,രാവിലെ 10ന് ദേശതാലപ്പൊലി,ഉച്ചയ്ക്ക് 2.30ന് ആറട്ടുപുറപ്പാട്,തുടർന്ന് എതിരേൽപ്പ്,വൈകിട്ട് 5ന് അരിക്കൂത്ത്,7.30ന് ഡാൻസ്.