മാവേലിക്കര: കൊറ്റാർകാവ് 78-ാം നമ്പർ എൻ.എസ്.എസ് കരയോഗം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും കെട്ടുകാഴ്ച സമർപ്പണവും നാളെ നടക്കും. വൈകിട്ട് 5ന് കെട്ടുകാഴ്ച സമർപ്പണ ഘോഷയാത്ര ബുദ്ധജംഗ്ഷനിൽ നിന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30ന് വഴിപാട് സദ്യ.