
ആലപ്പുഴ: പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ ഇന്നും 11നും നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കണം. പോളിംഗ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലന കേന്ദ്രങ്ങളിൽ ലഭിക്കും. ഇതിനായി ഹെൽപ്പ് ഡെസ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഫസ്റ്റ് പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ എന്നിവർക്കാണ് പരിശീലനം നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം പോളിംഗ് ഓഫീസർമാർ, മൂന്നാം പോളിംഗ് ഓഫീസർമാർ എന്നിവരും ഈ ദിവസങ്ങളിൽ പരിശീലന കേന്ദ്രത്തിലെത്തി പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് നൽകണം.