ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കും, യുവാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കും. ഉണർവ് 2024 എന്ന പേരിൽ നടത്തുന്ന ക്ലാസ് മേഖലകൾ തിരിച്ചാണ് സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 9.30ന് അമ്പലപ്പുഴ യൂണിയൻ ഹാളിൽ ടൗൺ മേഖലാ ക്ലാസിന്റെ ഉദ്ഘാടനം ടെക്ജെൻഷ്യ സി.ഇ.ഒ ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. ഫാമിലി കൗൺസിലർ അനുപ് വൈക്കം ക്ലാസ് നയിക്കും. ലഹരി ഉപയോഗം, മാതാപിതാക്കളോടുള്ള മോശം പെരുമാറ്റം, നവമാദ്ധ്യമങ്ങളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്ക്കരണം. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.രാകേഷ് അദ്ധ്യക്ഷത വഹിക്കും. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ്, സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ തുടങ്ങിയവർ പങ്കെടുക്കും. യൂത്ത് മൂവ്മെന്റ് സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം.മനോജ് നന്ദിയും പറയും.