തുറവൂർ:പറയകാട് നാലുകുളങ്ങര മരോട്ടിക്കൽ ക്ഷേത്രത്തിലെ ശ്രീഭദ്രകാളിദേവിയുടെ പ്രതിഷ്ഠാ വാർഷികവും സർപ്പ ധർമ്മദേവതാ - ഗന്ധർവോത്സവവും ഇന്ന് ആരംഭിച്ച് 12 ന് സമാപിക്കും. ഇന്ന് രാവിലെ മൃത്യുജ്ഞയ ഹവനം, കലശാഭിഷേകം, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന .10 ന് രാവിലെ 9 ന് ഭസ്മക്കളം, വൈകിട്ട് 6 ന് കരിനാഗയക്ഷിയമ്മയുടെ കളം. 11 ന് പുലർച്ചെ 4ന് കൂട്ടക്കളം തുടർന്ന് പൊങ്ങും നൂറും ഇടി, രാവിലെ 11ന് ഗന്ധർവസ്വാമിക്ക് കളമെഴുത്ത് പാട്ട്, വൈകിട്ട് 7 ന് നാലുകുളങ്ങര ശ്രീമഹാദേവി ക്ഷേത്രത്തിൽ നിന്ന് കാവടി ഘോഷയാത്ര, രാത്രി 7 ന് ഗുരുനാഥ സ്വാമികളുടെ കളം. 12 ന് രാവിലെ 8 ന് ഗന്ധർവസ്വാമിക്കും യക്ഷിയമ്മക്കും കളമെഴുത്ത് പാട്ട് .ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ രാജൻ കളത്തിൽ, സജീവൻ വേന്തനേഴത്ത്, എം.ഷിബു കുമാർ ദേവാലയം എന്നിവർ നേതൃത്വം നൽകും.