tur

തുറവൂർ: വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന് മാത്താനം അശോകൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 13 ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 9 ന് കലശാഭിഷേകം,വൈകിട്ട് 5.30 ന് ശ്രീബലി, 7.30ന് ഗാനമേള.10 ന് വൈകിട്ട് 7.30ന് നാടകം.11 ന് വൈകിട്ട് 7.30ന് പാട്ടുകളിയാട്ടം. 12 ന് വൈകിട്ട് 7 ന് കൈകൊട്ടിക്കളി, 8 ന് മെഗാഷോ, രാത്രി 10.30 ന് പള്ളിവേട്ട. 13 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 8 ന് പുരയിടി, വടിയെഴുന്നള്ളിപ്പ്,9 ന് സർപ്പദൈവങ്ങൾക്ക് തളിച്ചുകൊട, 11 ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 7.30ന് ഘണ്ടാകർണ സ്വാമിക്ക് തടിനിവേദ്യം സമർപ്പണം, തുടർന്ന് ആറാട്ട്. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രസമിതി ഭാരവാഹികളായ കെ.കെ. ബേബി, എം.ആർ.കാർത്തികേയൻ, പി.പ്രസാദ്, ജി.ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവം.