1

കുട്ടനാട് :കാറി​ടി​ച്ച് പരി​ക്കേറ്റ് ചി​കി​ത്സയി​ലായി​രുന്ന കാൽനടയാത്രക്കാരൻ മരി​ച്ചു. ഹൗസ് ബോട്ട് ജീവനക്കാരനും രാമങ്കരി അത്തിപ്പമ്പി​ൽ എ.ജെ.ഫിലിപ്പിന്റെ മകനുമായ റോയി ഫിലിപ്പ് (26) ആണ് മരിച്ചത്. എ.സി​ റോഡി​ൽ പള്ളി​ക്കൂട്ടുമ്മ ജംഗ്ഷനി​ൽ കഴിഞ്ഞ സെപ്തംബർ 11ന് രാത്രി​യി​ലായി​രുന്നു അപകടം. ഹൗസ് ബോട്ടിലെ ജോലിക്ക് ശേഷം രാത്രിയി​ൽ ബസിൽ കയറി പള്ളി​ക്കൂട്ടുമ്മയി​ലി​റങ്ങി​ വീട്ടി​ലേക്ക് നടന്നുപോകുന്നതി​നി​ടെ പി​ന്നി​ൽ നിന്ന് നി​യന്ത്രണം വി​ട്ടെത്തി​യ കാർ ഇടി​ച്ചി​ടുകയായി​രുന്നു.

തലയ്ക്കും നട്ടെല്ലിനും ഗുരുതര പരി​ക്കേറ്റ റോയി​ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിത്സയി​ലായി​രുന്നു. സംസ്ക്കാരം ഇന്ന് വൈകി​ട്ട് 3ന് രാമങ്കരി സെന്റ് ജോസഫ് പള്ളിയിൽ. മാതാവ് :കൊച്ചുമോൾ. സഹോദരങ്ങൾ: റൂബിൻ ഫിലിപ്പ്, കൊച്ചുറാണി ഫിലിപ്പ് .