ഹരിപ്പാട്: യൂണിയൻ കൗൺസിലർ സുധീറിനെ വീടുകയറി ആക്രമിച്ചതിൽ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ കൗൺസിൽ പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ്‌ കെ.അശോക പണിക്കറുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ. ആർ. രാജേഷ് ചന്ദ്രൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ പ്രൊഫ.സി.എം.ലോഹിതൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ പൂപള്ളി മുരളി, പി.ശ്രീധരൻ, പി.എസ്.അശോക് കുമാർ, ദിനു വാലു പറമ്പിൽ എന്നിവർ സംസാരിച്ചു.