thiruvalla-union

തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ 50-ാംനമ്പർ കുന്നന്താനം ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് സമ്മേളനവും ശ്രീനാരായണ ദിവ്യസത്സംഗവും നടന്നു. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.എ. ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി പ്രബോധതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സംഘടനാ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സരസൻ ഓതറ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, ശാഖാ പ്രസിഡന്റ് കെ.എം.തമ്പി, സെക്രട്ടറി എം.ജി.വിശ്വംഭരൻ, വൈസ് പ്രസിസന്റ് എം.പി.രാധാകൃഷ്ണൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ, ഡോ.ജ്യോതിഷ് പ്രേംകുമാർ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഓമന സുധാകരൻ, യൂണിയൻ കമ്മിറ്റിയംഗം സലി വേലൂർ എന്നിവർ സംസാരിച്ചു.